ക്ഷേത്രം ഐതിഹ്യം

പെരുമ്പറമ്പ് ശ്രീ മഹാദേവക്ഷേത്രം
...
...
...
...

ഭാരതപ്പുഴയുടെ സമീപത്ത് മലപ്പുറം ജില്ല പൊന്നാനി താലൂക്ക് കാലടി അംശം തിരുത്തിക്കുണ്ടയാർ ദേശത്ത് സ്ഥിതി ചെയ്യുന്ന പരമപുരാണ ക്ഷേത്രമാണ് പെരുമ്പറമ്പ് ശ്രീ മഹാദേവക്ഷേത്രം.

പുരാണ പ്രസിദ്ധവും ഐതിഹ്യമാലയിൽ 108 ശിവ ക്ഷേത്രങ്ങളിൽപ്പെട്ടതുമായ ഒരു മഹാക്ഷേത്രമാണിത്. ആദ്യകാലത്ത് പരാപറമ്പ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം പേര് ലോപിച് പെരുമ്പറമ്പായി മാറി. 1500 വർഷത്തിലധികം പഴക്കമുള്ളതും കൂടാതെ മനുഷ്യ നിർമ്മിതമല്ലെന്നും ഒരു രാത്രികൊണ്ട് ശിവഭൂതങ്ങളാൽ നിർമ്മിച്ചതാണെന്നും പഴമക്കാർ രേഖപ്പെടുത്തിയ ചരിത്രങ്ങളിലും ദേവപ്രശ്നവശാലും അറിയപ്പെടുന്നു. ആദ്യകാലത്ത് ക്ഷേത്രത്തിന് ഏഴുനില ഉയരമുണ്ടായിരുന്നതായും അത് ടിപ്പു സുൽത്താൻ്റെ പടയോട്ടക്കാലത്ത് തകർന്നതായും പറയപ്പെടുന്നു. കൂടാതെ ഈ ക്ഷേത്രത്തിന് മറ്റൊരു പ്രത്യേതയുള്ളത് തെക്കുഭാഗത്ത് ഉപദേവന്മാരായി ദക്ഷിണാമൂർത്തി, ഉണ്ണി ഗണപതി, മഹാഗണപതി, അയ്യപ്പൻ എന്നീ വിഗ്രഹപ്രതിഷ്ഠ ഉള്ളതാണ്.

ഈ ക്ഷേത്രത്തിന് അനുബന്ധമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി മാരാത്ത് വളപ്പിൽ എന്ന സ്ഥലത്ത് ഒരു കുളവും ദേവീക്ഷേത്രവും ഉണ്ടായിരുന്നതായും. പിൻ കാലത്ത് അത് അന്യാധീനപ്പെടുകയും നാമാവശേഷമാകുകയുമുണ്ടായി. കൂടാതെ ധ്വജപ്രതിഷ്ഠ കൊടിമരം ഉണ്ടായിരുന്നതായും ക്ഷേത്രം വക ആന ഉണ്ടായിരുന്നതായും നിത്യവും ശീവേലിക്കും മറ്റും ദേവനെ എഴുന്നള്ളിച്ചിരുന്നതായും ക്ഷേത്ര രേഖകളിലുള്ളതായി പഴമക്കാർ പറയുന്നത്.

ഗുരുവായൂർ ക്ഷേത്രത്തേക്കാളും ഉരിയ അരിയുടെ ചോറിന് ഇവിടത്തെ ദേവൻ മുന്നിലായിരുന്നതായും പറയപ്പെടുന്നു. അതിനുള്ള കാരണമായി പറഞ്ഞത് ഇവിടുത്തെ ദേവന് അത്രയധികം ഭൂമിയും സ്വത്തുക്കളും ഉണ്ടായിരുന്നു എന്നതാണ്. ക്ഷേത്രത്തിന്റെ കരിങ്കൽത്തറയുടെ കിഴക്കു ഭാഗത്തായി ഇന്നുവരെ ഭക്തർക്കും വായിച്ചറിയുവാൻ കഴിയാത്ത പല ലിഖിതങ്ങളും ചിത്രപ്പണികളും ഭിത്തിയിന്മേൽ പലതരത്തിലുള്ള ദാരു ശിൽപ്പങ്ങളുമുണ്ട്. പണ്ട് ഏതോ ഒരു ഭക്തൻ തൻ്റെ രോഗശാന്തിക്കായി നേർന്നതനുസരിച്ച് ഏക്കർകണക്കിന് കൃഷി സ്ഥലം നിത്യ നിവേദ്യത്തിനായി ക്ഷേത്രത്തിലേക്ക് പതിച്ചുകൊടുത്ത രേഖ ഒരു വലിയ കരിങ്കൽ പലകയിൽ ആലേഖനം ചെയ്തത് ഇന്നും ക്ഷേത്രത്തിൽ എത്തിയാൽ കാണാൻ സാധിക്കും.

ക്ഷേത്രത്തിന്റെ വടക്കു ഭാഗമുള്ള ഭൂമിക്ക് മാരാത്ത് വളപ്പ് എന്നാണ് പേര്. ക്ഷേത്രത്തിലെ അടിയന്തിരക്കാരായ മാരാന്മാർ താമസിച്ചിരുന്ന സ്ഥലമാണിത്. തെക്കുഭാഗം വാരിയത്തു പറമ്പ് എന്ന പേരിലും അറിയപ്പെടുന്നു. ക്ഷേത്ര കഴകക്കാരായ വാരിയന്മാർ താമസിച്ചിരുന്ന സ്ഥലമാണിത്. ഇത് ക്ഷേത്രത്തിന് ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു എന്നതിന്റെ തെളിവായി കാണപ്പെടുന്നു.

ക്ഷേത്രം ഊരാളൻ കാമ്പുറത്ത് മനക്കൽ ശ്രീ. പരമേശ്വരൻ നമ്പൂതിരിയാണ് ഇപ്പോഴത്തെ ഊരാളൻ..

Perumparamb sree mahadeva temple is 1500 years old temple which is situated in the banks of Bharathappuzha, Thiruthikundayar desam, Ponnani taluk, Kaladi amsham, Malappuram district, Kerala.

This temple is one of the most famous and historical shiva temples of 108 old age temples in India. The place name was Raaparamb before which then renamed as Perumparamb. The main speciality of this temple is that it is not made by humans. This temple is made by “Shivabhoothaganaas” over a night. This thing is clearly explained in many historical documents and also found in “Devaprashna” conducted by the temple authorities. It is said that this temple had 7 floors in the past and is demolished by Tipu Sultan during his battle march (Padayottam).

In the south side of the temple there are deities such as Dakshina Murthy, Unni Ganapathy, Maha Ganapathy and Lord Ayyappa. In North side there were a devi temple and a pond (kulam) which became a memory nowadays due to occupancy of others. Also it is said that there were a “Dwaja Prathishta Kodimaram’ and an elephant for the temple. In the old documents of temple it is clearly mentioned that this elephant was used for “Sheeveli” and “Deva Ezhunnallippu”.

It is said that the deity of this temple had a better position than that of Guruvayoor Sri Krishna Temple. The reason mentioned as supporting document regarding this is that the temple authority owned more land and other properties compared to Guruvayur Temple at that time. There are so many writings on stone which was done years back in the east direction of the temple which reveals the ancient history of this amazing temple. In those writings now also we can see the memories of a devotee who donated acres of land to the temple for getting him relief from diseases because of the blessings of Lord Mahadeva.

North side land of the temple is known as “Maraath Valappu” where “Maaraans” of the temple made their accommodation. South side of the temple is “Vaariyathu Parambu”. Temple staffs belonging to the “kazhakam” job are accommodated here so that it will be easy for them to go to temple. The “Ooraalan” of the temple in the beginning was Kaamburath Manakkal Sree Neelakandan Namboothiripad. But right now his 3rd generation priest Sri Parameswaran Namboothiripad is the recent Ooralan.Perumparamb Siva Temple

പെരുമ്പറമ്പ് ശ്രീ മഹാദേവക്ഷേത്രം

Terms & Conditions