ഭാരതപ്പുഴയുടെ സമീപത്ത് മലപ്പുറം ജില്ല പൊന്നാനി താലൂക്ക് കാലടി അംശം തിരുത്തിക്കുണ്ടയാർ ദേശത്ത് സ്ഥിതി ചെയ്യുന്ന പരമപുരാണ ക്ഷേത്രമാണ് പെരുമ്പറമ്പ് ശ്രീ മഹാദേവക്ഷേത്രം.
പുരാണ പ്രസിദ്ധവും ഐതിഹ്യമാലയിൽ 108 ശിവ ക്ഷേത്രങ്ങളിൽപ്പെട്ടതുമായ ഒരു മഹാക്ഷേത്രമാണിത്. രാപറമ്പ് എന്നായിരുന്നു ഈ സ്ഥലത്തിന് ആദ്യ കാലത്ത് അറിയപ്പെട്ടത്. പിന്നീട് പേര് ലോപിച്ച് പെരുമ്പറമ്പായി മാറി. 1500 വർഷത്തിലധികം പഴക്കമുള്ളതും കൂടാതെ മനുഷ്യ നിർമ്മിതമല്ലെന്നും ഒരു രാത്രികൊണ്ട് ശിവഭൂതങ്ങളാൽ നിർമ്മിച്ചതാണെന്നും പഴമക്കാരും രേഖപ്പെടുത്തിയ ചരിത്രങ്ങളിലും ഇവിടുത്തെ പ്രതിഷ്ഠ സ്വയംഭൂവായാതാണ് എന്ന് ദേവപ്രശ്നവശാലും അറിയപ്പെടുന്നു.
പെരുമ്പറമ്പ് ശ്രീ മഹാദേവക്ഷേത്രം